Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Job Fraud

ജോ​ലി ത​ട്ടി​പ്പി​നി​ര​യാ​യി ത​ട​ങ്ക​ലി​ൽ​;ഏ​ഴ് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ മോ​ചി​പ്പി​ച്ചു

കൊ​​​​ച്ചി: ജോ​​​​ലി ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യി ത​​​​ട​​​​ങ്ക​​​​ലി​​​​ൽ ക​​​​ഴി​​​​ഞ്ഞു​​​​വ​​​​ന്ന ഏ​​​​ഴ് ഇ​​​​ത​​​​ര​​​​സം​​​​സ്ഥാ​​​​ന​​​​ക്കാ​​​​രെ പോ​​​​ലീ​​​​സ് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.

ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​രി​​​​ലെ വാ​​​​ട​​​​ക​​​​ക്കെ​​​​ട്ടി​​​​ട​​​​ത്തി​​​​ല്‍ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന ഹ​​​​രി​​​​യാ​​​​ന, പ​​​​ഞ്ചാ​​​​ബ്, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്, ക​​​​ര്‍​ണാ​​​​ട​​​​ക സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള ഏ​​​​ഴു​​​​പേ​​​​രെ​​​​യാ​​​​ണു ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​ര്‍ പോ​​​​ലീ​​​​സ് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ പ്ര​​​​തി പ​​​​ശ്ചി​​​​മ​​​ബം​​​​ഗാ​​​​ള്‍ സി​​​​ലി​​​​ഗു​​​​രി സ്വ​​​​ദേ​​​​ശി അ​​​​ബ്‌​​​ദു​​​​ൾ റ​​​​ഹീ​​​​മി​​​​നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഇ​​​​യാ​​​​ൾ​​​​ക്കു​​​പു​​​​റ​​​​മെ പ​​​​ത്തോ​​​​ളം പ്ര​​​​തി​​​​ക​​​​ൾ പി​​​​ടി​​​​യി​​​​ലാ​​​​കാ​​​​നു​​​​ണ്ടെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

ചേ​​​​രാ​​​​ന​​​​ല്ലൂ​​​​ര്‍ സി​​​​ഗ്‌​​​​ന​​​​ലി​​​​നു സ​​​​മീ​​​​പം മു​​​​ണ്ട്യാ​​​​ത്ത് റോ​​​​ഡി​​​​ലു​​​​ള്ള വാ​​​​ട​​​​ക​​​​ക്കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലാ​​​​ണ് ഇ​​​​വ​​​​രെ പാ​​​​ര്‍​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ത​​​​ട​​​​വു​​​​കാ​​​​രി​​​​ല്‍ ഒ​​​​രാ​​​​ള്‍ വാ​​​​ട​​​​ക​​​​വീ​​​​ട്ടി​​​​ല്‍​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് പ്ര​​​​തി​​​​ക​​​​ളാ​​​​യ 11ഓ​​​​ളം പേ​​​​ര്‍ കി​​​​ട്ടി​​​​യ പ​​​​ണ​​​​വു​​​​മാ​​​​യി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ര്‍​ന്ന് പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം സൗ​​​​ത്ത് റെ​​​​യി​​​​ല്‍​വെ സ്റ്റേ​​​​ഷ​​​​ന്‍ പ​​​​രി​​​​സ​​​​ര​​​​ത്തു​​​​നി​​​​ന്ന് പ്ര​​​​തി അ​​​​ബ്‌​​​ദു​​​​ള്‍ റ​​​​ഹീ​​​​മി​​​​നെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ഇ​​​​യാ​​​​ളു​​​​ടെ പ​​​​ക്ക​​​​ല്‍​നി​​​​ന്നും ഇ​​​​ര​​​​ക​​​​ളാ​​​​യ​​​​വ​​​​രു​​​​ടെ മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണ്‍, പാ​​​​സ്‌​​​​പോ​​​​ര്‍​ട്ട്, ഒ​​​​രു ല​​​​ക്ഷ​​​​ത്തോ​​​​ളം രൂ​​​​പ എ​​​​ന്നി​​​​വ പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ടു​​​​ത്തു.

മ​​​​റ്റു പ്ര​​​​തി​​​​ക​​​​ള്‍​ക്കാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണം ഊ​​​​ര്‍​ജി​​​​ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ അ​​​​ബ്‌​​​ദു​​​​ൾ റ​​​​ഹീ​​​​മി​​​​നെ റി​​​​മാ​​​​ന്‍​ഡ് ചെ​​​​യ്തു.

കാ​​​​ന​​​​ഡ​​​​യി​​​​ല്‍ ജോ​​​​ലി വാ​​​​ഗ്ദാ​​​​നം ചെ​​​​യ്താ​​​​യി​​​​രു​​​​ന്നു ത​​​​ട്ടി​​​​പ്പ്. ഇ​​​​ര​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും പ്ര​​​​തി​​​​ക​​​​ള്‍ 30 ല​​​​ക്ഷം രൂ​​​​പ വീ​​​​ത​​​​മാ​​​​ണു വാ​​​​ങ്ങി​​​​യ​​​​ത്. എ​​​​ല്ലാ​​​​വ​​​​രെ​​​​യും കാ​​​​ന​​​​ഡ​​​​യി​​​​ല്‍ എ​​​​ത്തി​​​​ക്കാ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ക​​​​രാ​​​​ര്‍. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഇ​​​​ര​​​​ക​​​​ളെ ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​രി​​​​ലെ വാ​​​​ട​​​​ക വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. ഇ​​​​വി​​​​ടെ ഇ​​​​വ​​​​രെ ത​​​​ട​​​​ങ്കി​​​​ലാ​​​​ക്കി ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​ര​​​​ക​​​​ളെ​​​​ല്ലാം കാ​​​​ന​​​​ഡ​​​​യി​​​​ലെ​​​​ത്തി​​​​യെ​​​​ന്ന് വ​​​​രു​​​​ത്തി​​​​ത്തീ​​​​ര്‍​ക്കാ​​​​ന്‍ പ്ര​​​​തി​​​​ക​​​​ൾ പി​​​​ന്നി​​​​ല്‍ കാ​​​​ന​​​​ഡ​​​​യി​​​​ലെ സ്ഥ​​​​ല​​​​ങ്ങ​​​​ളു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ള്ള ഫ്ല​​​ക്‌​​​​സ് സ്ഥാ​​​​പി​​​​ച്ച​​​ശേ​​​​ഷം ഓ​​​​രോ​​​​രു​​​​ത്ത​​​​രെ​​​​യും നി​​​​ര്‍​ത്തി വീ​​​​ഡി​​​​യോ എ​​​​ടു​​​​ക്കു​​​​ക​​​​യും എ​​​​ല്ലാ​​​​വ​​​​രും കാ​​​​ന​​​​ഡ​​​​യി​​​​ലെ​​​​ത്തി​​​യെ​​​ന്നു ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി പ​​​​റ​​​​യി​​​​പ്പി​​​​ച്ച വീ​​​​ഡി​​​​യോ നാ​​​​ട്ടി​​​​ലെ ബ​​​​ന്ധു​​​​ക്ക​​​​ള്‍​ക്ക് അ​​​​യ​​​​ച്ചു​​​​കൊ​​​​ടു​​​​ത്ത് പ​​​​ണം കൈ​​​​ക്ക​​​​ലാ​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി പോ​​​​ലീ​​​​സി​​​​നു വി​​​​വ​​​​രം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​ത​​​​ത് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ പോ​​​​ലീ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ചേ​​​​രാ​​​​ന​​​​ല്ലൂ​​​​ര്‍ പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ഇ​​​​ര​​​​ക​​​​ളാ​​​​യ​​​​വ​​​​രെ​​​​ല്ലാം എ​​​​ട്ടാം​​​​ ക്ലാ​​​​സ് വി​​​​ദ്യാ​​​​ഭ്യാ​​​​സം മാ​​​​ത്ര​​​​മു​​​​ള്ള​​​​വ​​​​രാ​​​​ണ്.

Latest News

Corehub Up